Post Category
എസ് എൻ പുരത്ത് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ്
തെരുവുനായ ശല്യം നിയന്ത്രണവിധേയമാക്കുന്നതിനായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
പോഴങ്കാവ് മൃഗാശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ. ജെ എൻ ബീന ക്യാമ്പിന് നേതൃത്വം നൽകി.
വീടുകളിൽ വളർത്തുന്ന എല്ലാ നായകൾക്കും സമയബന്ധിതമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കുകയും മൃഗങ്ങളെ വളർത്തുന്നതിനായി ലൈസൻസെടുക്കുകയും വേണമെന്ന് പ്രസിഡൻ്റ് എം എസ് മോഹനൻ അറിയിച്ചു. എസ് എൻ പുരം മൃഗാശുപത്രിയിലും തുടർന്ന് ബുധനാഴ്ച വെമ്പല്ലുർ സബ്സെൻ്ററിലും ക്യാമ്പ് നടക്കും. വീടുകളിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൊണ്ടുവന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും പ്രസിഡന്റ് അറിയിച്ചു.
date
- Log in to post comments