54-ാമത് സംസ്ഥാന ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
54-ാമത് സംസ്ഥാന ജൂനിയര്‍ ബോള്‍ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് മലപ്പുറം ജില്ലയില്‍ തുടക്കം കുറിച്ചു. എ പി അനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തിരുവാലി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 280 ഓളം കായിക താരങ്ങളും 70 ഓളം ഒഫീഷ്യലുകളും പങ്കെടുത്തു. ബോള്‍ ബാഡ്മിന്റണ്‍ ക്യാപ്റ്റന്‍മാര്‍ക്ക് എം എല്‍ എ ഐഡി കാര്‍ഡ് വിതരണവും നടത്തി.
ചടങ്ങില്‍ കെ. എസ്. ബി. ബി. എ ചെയര്‍മാന്‍ അഡ്വ : കെ . ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെ. എസ്. ബി. ബി. എ പ്രസിഡന്റ് ടി.കെ. ഹെന്‍ട്രി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ . ശ്രീകുമാര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.പി ഉണ്ണികൃഷ്ണന്‍, വണ്ടൂര്‍ ബ്ലോക്ക് മെമ്പര്‍മാരായ എ . കോമളവല്ലി, ശോഭന, തിരുവാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന മന്നിയില്‍, തിരുവാലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി അഖിലേഷ്,ഷാനി കല്‍പ്പള്ളി, ജി. എച്ച്. എസ്. എസ് തിരുവാലി പി. ടി. എ പ്രസിഡന്റ് രമേശ് ടി, ജി എല്‍ പി എസ് തിരുവാലി പി ടി എ പ്രസിഡന്റ് പ്രവീണ്‍ വി മേനോന്‍, കെ. എസ്. ബി. ബി. എ സെക്രട്ടറി എസ് . ഗോപകുമാര്‍, ജി. എച്ച്. എസ്. എസ് തിരുവാലി എസ് എം സി ചെയര്‍മാന്‍ സി പി റഷീദ്, ട്രഷറര്‍ കെ . സുധാകരന്‍, വൈസ് പ്രസിഡന്റ് കെ. എസ്. ബി. ബി. എ ടി.ജെ. അലക്‌സാണ്ടര്‍, ജി എച്ച് എസ് എസ് തിരുവാലി ഹെഡ്മിസ്ട്രസ് സുജാത കെ.വി, ജി എല്‍ പി എസ് തിരുവാലി ഹെഡ്മിസ്ട്രസ് അബ്ദുല്‍ ഗഫൂര്‍ . കെ, എം. ഡി. ബി. ബി എ ജോയിന്റ് സെക്രട്ടറി അജയ് . കെ. എം,എം. ഡി. ബി. ബി എ പ്രസിഡന്റ് സുധീര്‍ എം . പി, എം. ഡി. ബി. ബി എ സെക്രട്ടറി പ്രഭിത്ത് . ടി തുടങ്ങിയവര്‍ പങ്കെടുത്തു .
- Log in to post comments