Skip to main content

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് തുടക്കമായി 

 

 

ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ പുസ്തകോത്സവം മലപ്പുറം മേൽമുറി മഅദിൻ ക്യാമ്പസിലെ ആളൂർ പ്രഭാകരൻ നഗറിൽ  സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് ആർ രാജശ്രീ  ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം എൻ. പ്രമോദ് ദാസ് ആദ്യ വിൽപ്പന നിർവ്വഹിച്ചു.വായന മത്സര വിജയികൾക്കുള്ള സമ്മാനദാനം  സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം അജിത് കൊളാടി നിർവ്വഹിച്ചു.  ജയൻ കടക്കാട്ടുപാറ, സംഗീത ചേനംപുല്ലി എന്നിവരെ ചടങ്ങിൽ ആദരിച്ചു.കെ.പി.മധു. കീഴാറ്റൂർ അനിയൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഡോ. ബാലചന്ദ്രൻ സ്വാഗതവും കെ. വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

 

 സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ചരിത്ര ക്വിസ്  മത്സര വിജയികൾ

വിഭാഗം 1 ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി. സജോ തോമസ്. (ഒന്നാം സ്ഥാനം )വൈഷ്ണവി  എസ് കുമാർ (രണ്ടാം സ്ഥാനം ) നാസിഹ മോൾ (മൂന്നാം സ്ഥാനം )

 

വിഭാഗം 2 കോളേജ്, മുതിർന്നവർ

അപർണ. കെ (ഒന്നാം സ്ഥാനം (അർഷഹ്. ടി. പി (രണ്ടാം സ്ഥാനം )മുഹമ്മദ്‌ നിബിൽ (മൂന്നാം സ്ഥാനം )

date