സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു
പാലക്കാട്, എറണാകുളം ടീം ചാമ്പ്യന്മാർ
54-മത് സംസ്ഥാന ജൂനിയർ ബോൾബാ ഡ്മിന്റൺ ചാമ്പ്യൻഷിപ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ വിഭാഗത്തിൽ എറണാകുളവും ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം രണ്ടാം സ്ഥാനവും തൃശ്ശൂർ മൂന്നാം സ്ഥാനവും പാലക്കാട് നാലാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും മലപ്പുറം നാലാം സ്ഥാനവും കരസ്ഥമാക്കി.
കഴിഞ്ഞ രണ്ടുദിവസമായി തിരുവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന 54-മത് സംസ്ഥാന ജൂനിയർ ബോൾബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സമാപനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഡിവൈഎസ്പി സാജു.കെ. അബ്രഹാം സമ്മാനദാനം നിർവഹിച്ചു.
തിരുവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ. എസ്.ബി.ബി.എ വൈസ് പ്രസിഡന്റ് എ.എ. റഷീദ് അധ്യക്ഷനായി. കെ.എസ്.ബി.ബി.എ ജനറൽ സെക്രട്ടറി എസ്.ഗോപകുമാർ മത്സരത്തിന്റെ അവലോകനം നടത്തി.
ഇതിന്റെ ദേശീയ തല മത്സരങ്ങൾ നവംബർ അവസാനം ആന്ധ്രപ്രദേശിൽ നടക്കും. ഈ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച 15 പേരെ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ക്യാമ്പിലെ പ്രകടനവും മത്സരത്തിലെ പ്രകടനവും കണക്കിലെടുത്ത് കേരള ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.
ചടങ്ങിൽ തിരുവാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അഖിലേഷ്, പഞ്ചായത്ത് അംഗങ്ങളായ സബീർ ബാബു, കെ.ഷാനി , ഡി.വൈ.എസ് പി കെ. എം ബാബു , ജി. എച്ച്. എസ്. എസ് തിരുവാലി സ്റ്റാഫ് പ്രതിനിധി ശങ്കരനുണ്ണി, സ്വാഗത സംഘം ജോയിന്റ് കൺവീനർ ഇ.സുരേഷ്, കൺവീനർ സി. റിജേഷ്, എം.ഡി ബി.ബി.എ സെക്രട്ടറി ടി പ്രഭിത്ത് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments