Skip to main content

തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് 

ആലപ്പുഴ:  തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വളര്‍ത്തുനായകള്‍ക്കായി   സെപ്റ്റംബര്‍ 20 മുതല്‍  വാക്‌സിനേഷന്‍ ക്യാമ്പ്  സംഘടിപ്പിക്കും. 

പപ്പടമുക്ക് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹന്‍,  ഡോ. റാണി ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വീട്ടില്‍ നായകളെ വളര്‍ത്തുന്നവര്‍ ക്യാമ്പില്‍ പങ്കെടുത്ത് നായകള്‍ക്ക് കുത്തിവെപ്പ് എടുക്കണം. വാക്‌സിനേറ്റ് ചെയ്യുന്ന നായകള്‍ക്ക് ലൈസന്‍സ് നല്‍കും. വാര്‍ഡ് അടിസ്ഥാനത്തില്‍ വിവിധ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്.
 

date