Skip to main content

ഹിന്ദി അധ്യാപക കോഴ്സ്; സമയപരിധി നീട്ടി

ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ യോഗ്യതുയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായം 17-നും 35-നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് അനുവദിക്കും. 

ഈ-ഗ്രാന്റ്‌സ് വഴി പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 30-നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 8547126028, 04734 296496

date