Skip to main content

ഓണ സമൃദ്ധി: ജില്ലയില്‍ വിറ്റഴിച്ചത്  92.22 മെട്രിക് ടണ്‍ പച്ചക്കറികള്‍

ഓണക്കാലത്ത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാന്‍  കാര്‍ഷിക വികസന ക്ഷേമ വകുപ്പ് നടപ്പാക്കിയ 'ഓണ സമൃദ്ധി 2022' കര്‍ഷക ചന്തകള്‍ വഴി ജില്ലയില്‍ വിറ്റഴിച്ചത് 92.22 മെട്രിക് ടണ്‍ പച്ചക്കറികളും 1.33 മെട്രിക് ടണ്‍ പഴവര്‍ഗ്ഗങ്ങളും.  കാര്‍ഷിക ക്ഷേമ വകുപ്പിന് കീഴില്‍ 120 കര്‍ഷക ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെയും വി.എഫ്.പി.സി.കെ യുടെയും കീഴില്‍ 10 കര്‍ഷക ചന്തകളുമാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചത്. പച്ചക്കറികള്‍ വില്‍പ്പന നടത്തിയതു വഴി 32.87 ലക്ഷം രൂപയും പഴവര്‍ഗങ്ങള്‍ വില്‍പ്പന നടത്തിയതിലൂടെ 71341 രൂപയും ലഭിച്ചു.
പ്രാദേശിക കര്‍ഷകരില്‍ നിന്ന് 10 ശതമാനം അധിക വിലക്ക് സംഭരിച്ച പഴം - പച്ചക്കറി ഉത്പന്നങ്ങള്‍  വിപണി വിലയുടെ 30 ശതമാനം കുറഞ്ഞ വിലക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. ഇത്തരത്തില്‍ 1333 കര്‍ഷകരില്‍ നിന്നായി 124.60 മെട്രിക് ടണ്‍ പച്ചക്കറികളും 1.55 മെട്രിക് ടണ്‍ പഴവര്‍ഗങ്ങളുമാണ് ജില്ലയില്‍ നിന്ന് സംഭരിച്ചത്. 18,083 ഉപഭോക്താക്കള്‍ ചന്തയുടെ ഭാഗമായി.

date