Post Category
സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഒഴിവ്
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിങ്ങ് കമ്മറ്റിയുടെ നേതൃതത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം സെപ്തംബര്‍ 17ന് രാവിലെ 10ന് കൂടിക്കാഴ്ചക്ക് എത്തണം. യോഗ്യത: നഴ്സ് - ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ ജിഎന്‍എം. ഓപറേഷന്‍ തിയറ്ററില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ - ബിഎസ് സി എംഎല്‍ടി എല്ലെങ്കില്‍ ഡിഎംഎല്‍ടി, കംപ്യൂട്ടര്‍ പരിജ്ഞാനവും ബ്ലഡ് ബാങ്കില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവും.
date
- Log in to post comments