Skip to main content

പോളിടെക്നിക് പ്രവേശനം

പോളിടെക്നിക് ഡിപ്ലോമ  അഡ്മിഷന്  രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരം കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ അലോട്ട്മെന്റ് സ്ലിപ്പും നിശ്ചിത ഫീസും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 14, 15 തീയതികളില്‍ ഓഫീസിലെത്തി അഡ്മിഷന്‍ നേടണം. അഡ് മിഷന്‍ ലഭിക്കുന്ന 1,00,000 രൂപയ്ക്ക്  മുകളില്‍ വരുമാനമുള്ളവര്‍ 7000 രൂപയും 1,00,000 രൂപയ്ക്ക്  താഴെ  വരുമാനമുള്ളവര്‍ 4000 രൂപയും അടക്കേണ്ടതാണ്. 2,500 രൂപ ഒഴികെയുള്ള എല്ലാ ഫീസുകളും എ.ടി.എം കാര്‍ഡ് മുഖേന മാത്രമേ അടക്കാന്‍ കഴിയുകയുള്ളുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gwptck.ac.in ല്‍ ലഭിക്കും. ഫോണ്‍ 0483 2750790

പോളിടെക്നിക് ഡിപ്ലോമ  അഡ്മിഷന്  രണ്ടാമത്തെ അലോട്ട്്മെന്റ് ലിസ്റ്റ് പ്രകാരം  മഞ്ചേരി ഗവ.പോളിടെക്‌നിക്ക് കോളേജില്‍  അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് സ്ലിപ്പും നിശ്ചിതഫീസും, ഒറിജിനല്‍ സര്‍ട്ടിഫക്കറ്റുകളുമായി സെപ്തംബര്‍ 14,15,16 തിയതികളിലായി കോളേജ് ഓഫീസിലെത്തി അഡ്മിഷന്‍ നേടണം. അഡ്മിഷന്‍ ലഭിക്കുന്ന 1,00,000 രൂപയ്ക്ക്  മുകളില്‍ വരുമാനമുള്ളവര്‍ 7000 രൂപയും 1,00,000 രൂപയ്ക്ക്  താഴെ  വരുമാനമുള്ളവര്‍ 4000 രൂപയും അടക്കേണ്ടതാണ്. 2,500 രൂപ ഒഴികെയുള്ള എല്ലാ ഫീസുകളും എ.ടി.എം കാര്‍ഡ് മുഖേന മാത്രമേ അടക്കാന്‍ കഴിയുകയുള്ളുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. .

 

date