Skip to main content

എന്‍ട്രന്‍സ് പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ ലക്ഷ്യ 2022-23 പദ്ധതി പ്രകാരം  പ്ലസ് ടു  പഠനത്തിനുശേഷം മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നടത്തുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.  2022ലെ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് ബി പ്ലസ്  ല്‍ കുറയാത്ത ഗ്രേഡ് വാങ്ങി  പ്ലസ് ടു പാസായവരും ജില്ലാ കളക്ടറും, ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ചേര്‍ന്നു പഠിക്കുന്ന ആറ് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബവാര്‍ഷിക വരുമാനമുളളവര്‍ക്ക് അപേക്ഷിക്കാം.

 

നിശ്ചിത മാതൃകയിലുളള അപേക്ഷ കുട്ടിയുടെ ജാതി, രക്ഷാകര്‍ത്താവിന്റെ  കുടുംബവാര്‍ഷിക വരുമാനം, എസ് എസ് എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , പ്ലസ് ടുമാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 30 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി  വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം.ഉയര്‍ന്ന മാര്‍ക്കും കുറഞ്ഞ വരുമാനവുമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍  - 0468 2322712

date