Skip to main content

തെരുവ് നായ ആക്രമണം; നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

കോട്ടയം: തെരുവ് നായയുടെ ആക്രമണമേറ്റവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ജസ്റ്റിസ് (റിട്ടയേർഡ് ) എസ്. സിരി ജഗൻ കമ്മിറ്റി, ഫസ്റ്റ് ഫ്‌ലോർ, ഉപാദ് ബിൽഡിംഗ്, പരാമരാ റോഡ്, കൊച്ചി എന്ന വിലാസത്തിൽ കമ്മീഷൻ മുൻപാകെ പരാതി സമർപ്പിക്കാം. ഇതിനായുള്ള സൗജന്യ നിയമ സേവനത്തിനായി ജില്ലാ നിയമ സേവന അതോറിറ്റിയെയോ താലൂക്ക് നിയമ സേവന  കമ്മിറ്റിയെയോ നിയമ സേവന ക്ലിനിക്കിനെയോ സമീപിക്കാം. ഹെൽപ് ലൈൻ നമ്പർ 9846700100

(കെ.ഐ.ഒ.പി.ആർ 2212/2022)
 

date