Skip to main content

ഇന്ത്യന്‍ ശുചിത്വ ലീഗ് ഇന്ന്

 ശുചിത്വ മിഷന്റെയും നഗരസഭകളുടെയും നേതൃത്വത്തില്‍ യൂത്ത്/ഗാര്‍ബേജ് - ഇന്ത്യന്‍ ശുചിത്വ ലീഗ്  ഇന്ന് (ശനി) നടക്കും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ യുവജനതയെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി  സംഘടിപ്പിക്കുന്നത്. ജില്ലയിലെ 3 നഗരസഭകളിലെയും യൂത്ത് ടീം ലീഡര്‍മാരുടെ നേതൃത്വത്തില്‍ പ്ലോഗിംഗ്, യുവജനങ്ങളുടെ മനുഷ്യച്ചങ്ങല, റാലികള്‍, ഫ്‌ളാഷ്‌മോബ് എന്നിവ നടക്കും. മലയോരകേന്ദ്രങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍  ശുചീകരണവും ബോധവല്‍ക്കരണവും നടത്തും.

date