Post Category
ടൂറിസം ക്ലബ്ബുകള്‍ പുനസംഘടിപ്പിക്കുന്നു
ജില്ലയില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലിയില്‍ ഹയര്‍ സെക്കണ്ടറി/കോളേജ് തല ടൂറിസം ക്ലബ്ബുകളും ഗ്രാമീണ ടൂറിസം ക്ലബ്ബുകളും പുനസംഘടിപ്പിക്കുന്നു. ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന് താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമാവധി 50 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയും ഗ്രാമീണതലത്തില്‍ ചുരുങ്ങിയത് 20 പ്രദേശവാസികളെ ഉള്‍പ്പെടുത്തിയും ക്ലബ്ബുകള്‍ രൂപീകരിക്കാം. രൂപീകരണത്തിന് ശേഷം ക്ലബ്ബുകള്‍ക്ക് അംഗീകാരത്തിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഡിടിപിസി ഓഫീസില്‍ നിന്നും ലഭിക്കുന്ന പ്രത്യേക അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സെപ്തംബര്‍ 23 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. ഫോണ്‍: 04936 202134.
date
- Log in to post comments