എന്‍ട്രന്‍സ് പരിശീലനം അപേക്ഷ
കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ
വിഷയങ്ങള്‍ക്ക് ബിപ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങിയവരും കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാത്തതുമായ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ
ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അസല്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, സ്ഥാപനത്തില്‍ ഫീസടച്ചതിന്റെ അസല്‍ രശീത് എന്നിവ സഹിതം ബ്ലോക്ക്/മുനിസി./കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക്
സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 30ന്
വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിശദവിവരങ്ങള്‍ ബ്ലോക്ക്/മുനിസി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍:0487- 2360381.
- Log in to post comments