തെരുവുനായ ശല്യം: പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസർമാർ
ജില്ലയിൽ 6382 നായകൾക്ക് വാക്സിനേഷൻ നൽകി
തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കലക്ടർ കോ- ചെയർമാനുമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡല തലത്തിൽ യോഗങ്ങൾ ചേരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു.
ജില്ലയിൽ 6382 നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. ചേലക്കര ഗ്രാമപഞ്ചായത്ത് 355 നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കുത്തിവെപ്പ് നൽകിയത് ചേലക്കര ഗ്രാമപഞ്ചായത്താണ്.
698 വാർഡുകളിലായി 70 വാക്സിനേഷൻ ക്യാമ്പുകൾ ജില്ലയിൽ സംഘടിപ്പിച്ചു. 16 പഞ്ചായത്തുകളിൽ ഈ മാസം തന്നെ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കും. ആളൂർ ഗ്രാമപഞ്ചായത്ത് 23 വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തി.
2022-23 വർഷത്തിൽ 3167 നായകൾക്കാണ് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് അനുവദിച്ചത്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് പ്രാദേശിക തലത്തിൽ അടിയന്തര കർമ്മ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വാക്സിനേഷൻ ഡ്രൈവ്, ശുചീകരണ യജ്ഞം എന്നിവയും നടത്തും.
- Log in to post comments