Skip to main content
അന്താരാഷ്ട്ര കടൽ തീര സംരക്ഷണ ദിനത്തോടനുബന്ധിച്ച് മതിലകം പഞ്ചായത്തിൽ സംഘടിപ്പിച്ച കടൽത്തീര ശുചീകരണപ്രവർത്തനങ്ങൾ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിക്കുന്നു

മതിലകത്ത് കടൽത്തീര ശുചീകരണവും കടൽത്തീര നടത്തവും 

 

അന്താരാഷ്ട്ര കടലോര ശുചീകരണ ദിനത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ എൻഎസ്എസ് യൂണിറ്റ്,  വിവിധ ഗവൺമെന്റ് ഏജൻസികൾ എന്നിവയുമായി സഹകരിച്ച് മതിലകം ഗ്രാമപഞ്ചായത്തിൽ കടൽത്തീരം ശുചീകരണവും കടൽത്തീര നടത്തവും സംഘടിപ്പിച്ചു.

ഇ ടി ടൈസൺ മാസ്റ്റർ  എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 350 എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ് കടലോര ശുചീകരണ പ്രവർത്തനങ്ങളിൽ  പങ്കാളികളായത്. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ്  ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണത്തിന് ശേഷം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പഞ്ചായത്തിലെ ഹരിത കർമ്മ സേനയക്ക് കൈമാറി. എംഇഎസ് അസ്മാബി കോളേജ് വെമ്പല്ലൂർ ആയിരുന്നു എൻഎസ്എസ് യൂണിറ്റ് അംഗങ്ങളുടെ ഏകോപന ചുമതല നിർവഹിച്ചത്.
 
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, മെമ്പർമാർ, വിവിധ വകുപ്പ്  ഉദ്യോഗസ്ഥർ, ജനമൈത്രി പൊലീസ്, കോസ്റ്റൽ പൊലീസ്‌, കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ  അംഗങ്ങൾ, തൊഴിലുറപ്പ് വിഭാഗം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date