Post Category
അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
പാലക്കാട് ഇ.എസ്.ഐ. ആശുപത്രി ഡിസ്‌പെന്‍സറിയിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ (ഫസ്റ്റ് ഫ്‌ളോര്‍, സായി ബില്‍ഡിങ്, എരഞ്ഞിക്കല്‍ ഭഗവതി ടെമ്പിള്‍ റോഡ്, മാങ്കാവ് പെട്രോള്‍ പമ്പിന് സമീപം) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണമെന്ന് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2322339.
date
- Log in to post comments