Skip to main content

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന മാതാവിന് സ്വയംതൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി പി എൽ കുടുംബാംഗമായ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേർപെടുത്താതെ ഭർത്താവിൽ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ എന്നിവർക്ക് അപേക്ഷിക്കാം. ശാരീരിക മാനസിക വെല്ലുവിളി 70 ശതമാനമോ അതിൽ കൂടുതലോ ഉള്ള വ്യക്തിയെ സംരക്ഷിക്കുന്നവരാകണം. സ്വയംതൊഴിൽ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോർട്ട് സഹിതം അക്ഷയ മുഖേനയോ നേരിട്ടോ suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം. ഇതിന്റെ കോപ്പി ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സെപ്റ്റംബർ 30നകം എത്തിക്കണം. ഫോൺ: 0497-2997811, 8281999015

date