Post Category
താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനായി സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, യു.ജി.സി., ജെ.ആര്.എഫ്., നെറ്റ്, ഗേറ്റ്, മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താത്പര്യപത്രം പിന്നാക്കവികസന പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖലാ ഓഫീസില്‍ നല്‍കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04912505663.
date
- Log in to post comments