Post Category
ഡാമുകള്‍ തുറക്കാന്‍ സാധ്യത രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കി
ശക്തമായ മഴയില്‍ പറമ്പിക്കുളം, ആളിയാര്‍ റിസര്‍വോയര്‍കളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉടനടി തുറക്കാന്‍ സാധ്യതയുണ്ടെന്ന രണ്ടാം ഘട്ട മുന്നറിയിപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നല്‍കി. പുഴക്കരയില്‍ താമസിക്കുന്നവര്‍ പ്രത്യേകിച്ചും കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ, ചിറ്റൂര്‍ പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പറമ്പിക്കുളം റിയര്‍വോയര്‍ 1820 അടിയും ആളിയാര്‍ റിസര്‍വോയര്‍ 1045 അടിയുമാണ് നിലവിലെ ജലനിരപ്പ്.
date
- Log in to post comments