Post Category
ജില്ലാ ഭാഗ്യക്കുറി ഓഫീസിന് അനുമോദന പത്രം സമ്മാനിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുളള പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായി രീതിയില്‍ നടത്തിയതിന് പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസിനും പട്ടാമ്പി, ചിറ്റൂര്‍ സബ് ഭാഗ്യക്കുറി ഓഫീസുകള്‍ക്കുമുളള സര്‍ക്കാര്‍ അനുമോദന പത്രം ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. എ പത്മകുമാര്‍ ജില്ലാ ലോട്ടറി ഓഫീസര്‍ എസ്.ജി. ശര്‍മ, സബ് ഓഫീസര്‍ പി.ജെ. ജോയി, ജൂനിയര്‍ സൂപ്രണ്ട് സി.ബി. സന്ദേശ് എന്നിവര്‍ക്ക് കൈമാറി.
ജില്ലാ ലോട്ടറി ഓഫീസില്‍ നടന്ന പരിപാടിയില്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.ഗോകുലപാലന്‍, എം. ഹരിദാസ് (സി.ഐ.ടി.യു) രാമദാസ്, പി.മോഹനന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ സിനി.പി ഇലഞ്ഞിക്കല്‍ ജൂനിയര്‍ സൂപ്രണ്ടുമാരായ സി.ബി. അശോകന്‍, പി.എസ്. സിജു, വി.എം.സ്മിത എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments