മൈക് ഡോസനും നൗറിയ ന്യൂമാനും ഓളപ്പരപ്പിലെ വേഗ രാജാവും റാണിയും
ന്യൂസിലന്ഡ്കാരന് മൈക് ഡോസന് റാപിഡ് രാജയും ഫ്രാന്‍സുകാരി നൗറിയ ന്യൂമാന്‍ റാപിഡ് റാണിയുമായി. മലബാര്‍ റിവര്‍ ഫെസ്റ്റില്‍ നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ഇരുവരും ചാമ്പ്യന്മാരായത്. സ്ലാലോം റെയ്സ് കെ വണ്‍ വിഭാഗത്തില്‍ റിയോ ഒളിമ്പിക്സിലെ ഫൈനലിസ്റ്റാണ് മൈക് ഡോസന്. അമേരിക്കയുടെ ഡെയിന്‍ ജാക്സനെയാണ് പുരുഷന്മാരുടെ വേഗപ്പോരില്‍ ഡോസന് മറികടന്നത്. ചക്കിട്ടപ്പാറയില്‍ നടന്ന ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്താതിരുന്നിട്ടും പുലിക്കയത്തും അരിപ്പാറയിലും സ്ലാലോമിലും ഡൗണ്‍ റിവര്‍ റെയ്സിലും ബോട്ടോര്‍ ക്രോസിലും ഒന്നാംസ്ഥാനം നേടിയാണ് വേഗരാജാവായത്. ടോക്കിയോ ഒളിമ്പിക്സാണ് തന്റെ അടുത്ത ലക്ഷ്യമെന്നും മൈക് ഡോസന് പറഞ്ഞു.
ഫുട്ബോളിനെ സ്നേഹിക്കുന്ന ഫ്രാന്‍സില്‍ നിന്നെത്തിയ നൗറിയ ന്യൂമാന്‍ കടുത്ത മത്സരത്തിലൂടെയാണ് വേഗറാണിയായത്. ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മൂന്നാംസ്ഥാനം നേടി തുടങ്ങിയ നൗറിയ ന്യൂമാന്‍ സ്ലാലോമിലും ഡൗണ്‍ റിവര്‍ റെയ്സിലും ഒന്നാംസ്ഥാനവും ബോട്ടോര്‍ ക്രോസില്‍ മൂന്നാം സ്ഥാനവും നേടി. നെതര്‍ലാന്‍ഡ്സിന്റെ മാര്‍ട്ടിന വെഗ്മാനാണ് വേഗറാണി പട്ടത്തിന് നൗറിയക്ക് ഭീഷണിയുയര്‍ത്തിയ താരം.
- Log in to post comments