മഴക്കെടുതി: ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സജീവം
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും പരിശോധിക്കുന്നതിനുമായി ആരോഗ്യവകുപ്പ് സജീവമായി രംഗത്ത്. 182 ക്യാമ്പുകളിലായി ആകെ 15 വൈറല്‍ പനി മാത്രമാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം എല്ലാ ദിവസങ്ങളിലും ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും പിരശോധന നടത്തുകയും ചെയ്യുന്നുണ്ട്. നിലവില്‍ ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമാണ്. മഴ രൂക്ഷമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഇന്നലെ 525 പേര്‍ക്ക് വൈറല്‍ ഫീവറും സ്ഥിരീകരിക്കാത്ത രണ്ട് എലിപ്പനിയും ഒരു ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹോമിയോ, ആയൂര്‍വേദ വകുപ്പുകളും സജീവമായി രംഗത്തുണ്ട്. ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും പനി, അതിസാരം, ഡെങ്കി, എലിപ്പനി തുടങ്ങി വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്.
(കെ.ഐ.ഒ.പി.ആര്-1530/18)
- Log in to post comments