ശുചീകരണ യജ്ഞം (ക്ലീന്‍ െ്രെഡവ്) തുടങ്ങി
കൊച്ചി: കണയന്നൂര്‍ താലൂക്കിന് കീഴില്‍ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ പ്രദേശങ്ങളില്‍, ജലനിരപ്പ് താഴ്ന്നതോടെ
, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ശുചീകരണ യജ്ഞം (ക്ലീന്‍ െ്രെഡവ്) നടത്തി. കണയന്നൂര്‍ താലൂക്കിന് കീഴില്‍ എളംകുളം വില്ലേജില്‍ ഉദയ കോളനി, പി&റ്റി കോളനി, എറണാകുളം വില്ലേജില്‍ കരുത്തല കോളനി എന്നിവിടങ്ങളിലാണ് ശുചീകരണ യജ്ഞം നടത്തിയത്. ഈ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ശുചീകരണയജ്ഞത്തിന്റെ ഭാഗമായി കോളനി പ്രദേശങ്ങള്‍ വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കുമ്മായം, ബ്ലീച്ചിങ്പൗഡര്‍, ഫിനോയില്‍, എന്നിവ ഉപയോഗിച്ച് കോളനി പ്രദേശങ്ങള്‍ വൃത്തിയാക്കി. കോളനി പ്രദേശത്ത് കണ്ടെത്തിയ കുപ്പികള്‍, പൊട്ടിയ പാത്രങ്ങള്‍, മറ്റ് അനാവശ്യ വസ്തുക്കള്‍ എന്നിവയെല്ലാം ലോറിയില്‍ കയറ്റി നീക്കംചെയ്തു. കോളനിയുടെ അരികിലുളള പായലും പഌസ്റ്റിക് വസ്തുക്കളും നിറഞ്ഞ പേരണ്ടൂര്‍ കനാലിലെ മാലിന്യങ്ങള്‍ കോര്പറേഷന് അധികൃതര്‍ വൃത്തിയാക്കി.
ശുചീകരണയജ്ഞത്തിന്റെ ഭാഗമായി പ്രദേശത്തെ റോഡുകള്‍ ശുചീകരിച്ചു. കിണറുകളില്‍ ബ്ലീച്ചിംഗ് നടത്തി. ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, താലൂക്ക് അധികൃതര്‍, എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ക്ലീന്‍ െ്രെഡവ് നടപ്പിലാക്കിയത്. കൂടതെ മഹാരാജാസ് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍, അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണ പരിപാടികള്‍ നടത്തിയത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. എലിപ്പനി പടരാതിരിക്കാതിരിനുള്ള പ്രതിരോധ മരുന്നുകളും നല്കി.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ കോളനി പ്രദേശങ്ങള്‍ വെള്ളത്തിലായതിനെ തുടര്‍ന്നു ഇവിടെ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഈ പ്രദേശങ്ങളില്‍ എലിപ്പനി, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ വരുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് ക്ലീന്‍ െ്രെഡവ് നടത്തിയത്.
- Log in to post comments