സ്വച്ഛ് ഓഫീസ് അവാര്‍ഡ്
ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിയോടനുബന്ധിച്ച് കളക്ടറേറ്റ് പരിസരവും എല്ലാ ഓഫീസുകളും പരിസരവും വൃത്തിയാക്കുന്നതിന് ശുചീകരണ യജ്ഞം നടത്തും. ഓഫീസുകളും പരിസരവും വൃത്തിയാക്കി മുഴുവന്‍ ജീവനക്കാരും യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് കളക്ടർ ഡോ രേണുരാജ് അറിയിച്ചു
ശുചീകരണത്തിനു വേണ്ട സാമഗ്രികളടക്കമുളള എല്ലാ ക്രമീകരങ്ങളും അതത് ഓഫീസുകൾ ഒരുക്കണം. ഇതോടനുബന്ധിച്ച് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ മികച്ച മൂന്ന് ഓഫീസുകൾക്ക് ജില്ലാ കളക്ടറുടെ അവാർഡ് (സ്വച്ഛ് ഓഫീസ് അവാര്‍ഡ്) നല് അം. ഓഫീസ് മുറികളിലെയും പരിസരങ്ങളിലെയും ശുചിത്വം, മാലിന്യ സംസ്കരണം, ഗ്രീന്‍പ്രോട്ടോകോൾ, സൗന്ദര്യവത്കരണം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും അവാര്‍ഡിന് അര്‍ഹമായ ഓഫീസുകളെ നിശ്ചയിക്കുന്നത്. ഓഫീസുകൾ ഇ-മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ ഒക്ടോബര്‍ രണ്ടിന് മുമ്പായി ഫോം പൂരിപ്പിച്ച് ജില്ലാ ശുചിത്വ മിഷന് ഓഫീസില്‍ എത്തിക്കണം.
- Log in to post comments