Post Category
ക്വിസ്, ഉപന്യാസ മത്സരം നാളെ
വയറിളക്ക രോഗ നിയന്ത്രണ പാനീയ ചികിത്സാ വാരാചരണത്തോടനുബന്ധിച്ച് നാളെ (ജൂലൈ 25) ഡി.എം.ഒ. ഓഫിസിനു സമീപമുള്ള സ്റ്റേറ്റ് നൂട്രീഷന്‍ ഹാളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വസ് മത്സരവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരവും സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണു പരിപാടി.
ക്വിസ് മത്സരത്തില്‍ ഒരു സ്‌കൂളില്‍നിന്നു രണ്ടു പേരടങ്ങിയ ടീമിനും ഉപന്യാസ മത്സരത്തില്‍ ഒരു സ്‌കൂളില്‍നിന്ന് ഒരു വിദ്യാര്‍ഥിക്കും പങ്കെടുക്കാം. 2000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500രൂപ, 1000 രൂപ വീതം സമ്മാനം നല്‍കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9447031057, 9447857424.
(പി.ആര്‍.പി. 1941/2018)
date
- Log in to post comments