വിദ്യാഭ്യാസ പ്രോത്സാഹന ധനസഹായം
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പെട്ടവര്‍-ഒ.ഇ.സി. മാത്രം, (മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല.) എന്നിവര്‍ക്കായി നല്‍കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 2018 വര്‍ഷത്തെ എസ്.എസ്.എല്‍.സി., പ്ലസ്സ് ടു/വി.എച്ച്.എസ്.ഇ./ഡിഗ്രി/പി.ജി./ വാര്‍ഷിക പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എസ്. എസ്.എല്‍.സി: 6 ബി 4 സി(ഫസ്റ്റ് ക്ലാസ്), 6 എ 4ബി(ഡിസ്റ്റിംഗ്ഷന്‍), പ്ലസ്ടു : 4 ബി 2 സി(ഫസ്റ്റ് ക്ലാസ്) 4 എ 2ബി(ഡിസ്റ്റിംഗ്ഷന്‍), വി.എച്ച്.എസ്.ഇ: 4ബി 3 സി(ഫസ്റ്റ് ക്ലാസ്) 4 എ 3ബി(ഡിസ്റ്റിംഗ്ഷന്‍) എന്നിങ്ങനെയാണ് അപേക്ഷിക്കുവാനുള്ള മാനദണ്ഡം. അപേക്ഷാ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റ്ഡ്
ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്വന്തം മേല്‍വിലാസം എഴുതി 5 രൂപയുടെ സ്റ്റാമ്പ്
പതിച്ച കവര്‍ എന്നിവ സഹിതം സപ്തംബര്‍ 30 ന് മുമ്പ് അയക്കണം. വിലാസം: റീജിയണല്‍ മാനേജര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, ശാസ്ത്രി നഗര്‍ കോംപ്ലക്‌സ്, ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സമീപം, എരഞ്ഞിപ്പാലം പി.ഒ., കോഴിക്കോട്. ഫോണ്‍: 0495 - 2367331.
കൂടാതെ ഇതേ ലക്ഷ്യ വിഭാഗത്തില്‍പ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം നല്‍കുന്നു. (കുടുംബ വാര്‍ഷിക വരുമാനത്തിന് വിധേമായി - ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ, നഗരപ്രദേശങ്ങളില്‍ 1,20,000 രൂപ)ഗ്രേഡോടെ +2 സയന്‍സ് ഗ്രൂപ്പ്/തത്തുല്യ പരീക്ഷ ബി പ്ലസില്‍ കുറയാതെ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ഫോറം അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി
സപ്തംബര്‍ 30.
- Log in to post comments