ബലിയപട്ടം ടൈല്‍ വര്‍ക്സിലെ തൊഴിലാളികള്‍ക്ക് വേതന വര്‍ധന
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലുള്ള ബലിയപട്ടം ടൈല്‍ വര്‍ക്സിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്. ടി.വി യുടെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ബലിയപട്ടം ടൈല്‍ വര്‍ക്സിലെ തൊഴിലാളികള്‍ക്ക് 2017 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 1,000 രൂപയും 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 800 രൂപയും വര്‍ധനവ് നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി. കരാറിന് 2017 ഏപ്രില്‍ ഒന്നു മുതല്‍ 2 വര്‍ഷം പ്രാബല്യം ഉണ്ടായിരിക്കും. ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയരക്ടര്‍ സുഷീല്‍ ആറോണും യൂണിയനുകളെ പ്രതിനിധീകരിച്ച് താവം ബാലകൃഷ്ണന്, മൗവ്വനാല്‍ നാരായണന് (ഐ.എന്‍.ടി.യു.സി), യു. രവീന്ദ്രന് (സി.ഐ.ടി.യു), രാഗേഷ്. പി.കെ, വി.വി. ശശീന്ദ്രന് (ഐ.എന്‍.ടി.യു.സി) എന്നിവരും പങ്കെടുത്തു.
- Log in to post comments