Post Category
ഹയര്‍ സെക്കണ്ടറി തുല്യത ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. ഒന്നാം വര്‍ഷത്തെ പരമാവധി 3 പേപ്പറുകള്‍ വരെ ഇംപ്രൂവ് ചെയ്യാന്‍ അവസരമുണ്ട്. ആദ്യബാച്ചില്‍ ഒന്നാം വര്‍ഷം പരീക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സപ്ലിമെന്ററി പരീക്ഷയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. സപ്തംബര്‍ 8, 9, 10 തീയതികളിലാണ് പരീക്ഷകള്‍ നടക്കുക. ഫൈനില്ലാതെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 8. അപേക്ഷകള്‍ www.dhsekerala.gov.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അവസാനം പരീക്ഷ എഴുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമര്‍പ്പിക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments