Post Category
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ ഒന്ന് മുതൽ 2023 മാർച്ച് വരെയാണ് കരാർ കാലാവധി. താൽപര്യമുള്ളവർക്ക് ഒക്ടോബർ 25ന് ഉച്ചയ്ക്ക് ഒന്നുവരെ 'ശിശു വികസന പദ്ധതി ഓഫീസർ - ഇടപ്പള്ളി, ഐ.എം.ജി ജംഗ്ഷൻ, കുസുമഗിരി പി.ഒ കാക്കനാട് - 682030' എന്ന വിലാസത്തിൽ ടെൻഡർ സമർപ്പിക്കാം. വാഹനത്തിന്റെ ആർ.സി. ബുക്ക്, ടാക്സി പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ചലാൻ എന്നിവയുടെ ശരി പകർപ്പുകളും വാഹനം വാടകയ്ക്ക് നൽകുന്നതിനുള്ള ഉടമയുടെ സമ്മത പത്രവും ഇതിനോടൊപ്പം സമർപ്പിക്കണം. ഫോമിനും മറ്റു വിവരങ്ങൾക്കുമായി 0484-2421383, 9645734831 വിളിക്കാം.
date
- Log in to post comments