Post Category
ലോഗോ പ്രകാശനം ചെയ്തു
വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയുടെ സമ്പൂര്‍ണ മാലിന്യ ശേഖരണ- സംസ്‌കരണ പദ്ധതിയുടെ ലോഗോ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രകാശനം ചെയ്തു. ആര്‍ട്ടിസ്റ്റ് ശശികലയാണ് ലോഗോ രൂപകല്‍പന ചെയ്തത്. വാര്‍ഡ് തലത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതി ശക്തിപ്പെടുത്താനും ബോധവത്ക്കരണങ്ങള്‍ സംഘടിപ്പിക്കാനുമുള്ള സഹകരണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍, വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.പി. ഹസീന ബാനു, എം.കെ. സലിം, എം. ആരിഫ, പഞ്ചായത്തംഗങ്ങളായ അബ്ദുല്‍ ഖാദര്‍, റഫീഖ് മൊയ്തീന്‍, ആസിയ മുഹമ്മദ്, മജീദ്, നഫീസ, നജുമുന്നിസ സാദിഖ്, ഉദ്യോഗസ്ഥരായ ലിജിത് എ. രാജ്, ആശിഷ്, ഹരിത കര്‍മ്മ സേന സെക്രട്ടറി സല്‍മ, സുനിത, ഗ്രീന്‍ വേംസ് പ്രതിനിധി സി.ടി. അഫ്സല്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments