Skip to main content
	നവീകരണത്തിന് ഒരുങ്ങുന്ന പൂമാല ട്രൈബല്‍ സ്‌കൂള്‍

വികസനത്തിന് ഒരുങ്ങി പൂമാല ട്രൈബല്‍ സ്‌കൂള്‍

 

തൊടുപുഴ പൂമാല ഗവണ്മെന്റ് െ്രെടബല്‍ സ്‌കൂള്‍ കൂടുതല്‍ നവീകരണത്തിന് ഒരുങ്ങുന്നു. ഓഡിറ്റോറിയം, തിയേറ്റര്‍, ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള കമ്പ്യൂട്ടര്‍ ലാബ്, വാനനിരീക്ഷണ കേന്ദ്രം , മൂന്നു നിലയില്‍ കെട്ട'ിടം എന്നിവ ഉള്‍പ്പെടെയുള്ള വികസനത്തിന് ഒരുങ്ങുകയാണ് സ്‌കൂള്‍.   സ്‌കൂളിലെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി രൂപയാണ് ലഭ്യമാകുന്നത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അര്‍പ്പണബോധവും കര്‍മസ്ഥിരതയുമാണ് ഈ സ്‌കൂളിനെ സര്‍ക്കാരിന്റെ മികവ് പദ്ധതിയില്‍ ഇടം നേടിയെടുക്കാന്‍ ഇടയാക്കിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തുപകരുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ മികവ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

പ്രീെ്രെപമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകളിലായി 900ത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം കുട്ട'ികളും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ സാമ്പത്തികമായും വളരെയധികം പിന്നോക്കം നില്‍ക്കുന്ന ഇവിടുത്തെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളെയും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കി വളര്‍ത്തികൊണ്ടുവരേണ്ട ഉത്തരവാദിത്വം  സ്‌കൂള്‍ അധികൃതര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിനു ഉദാഹരണമാണ് യൂണിസെഫ് പോലുള്ള ഒരു സംഘടനയുടെ അംഗീകാരവും കേരള സര്‍ക്കാരില്‍ നിന്നും ലഭിച്ച അവാര്‍ഡുകളും ഫണ്ടുകളും. പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ അംഗീകാരങ്ങളെ സ്വന്തമാക്കാന്‍ ഇവിടത്തെ അധ്യാപകര്‍ക്കും കുട്ടകള്‍ക്കും ഉള്ള കരുത്ത് മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃക ആക്കുവാന്‍ കഴിയുന്ന ഒന്നാണ്.  സമഗ്രവിദ്യാഭ്യാസ വികസനത്തിന് സാമൂഹിക പങ്കാളിത്തം എന്ന ആശയത്തോടെയാണ് വിദ്യാലയ സങ്കല്പങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

 

പഠനം ഉള്ള മുഴുവന്‍ സമയവും കുട്ടികള്‍ക്ക് രണ്ട് അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ട്  ആരംഭിച്ച 'അമ്മക്കട'യില്‍ നിന്നും ഭക്ഷണത്തിനുള്ള സൗകര്യം ലഭ്യമാണ്. ഇത് വിശപ്പിന്റെ വില അറിയുന്ന കുട്ടി

കള്‍ക്ക് ഏറെ ആശ്വാസം പകരു ഒന്നായി'ട്ടാണ് സ്‌കൂള്‍ അധികൃതര്‍ കാണുന്നത്. കൂടാതെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുവാന്‍ കൂടുതല്‍ കരുതല്‍ നല്‍കി, കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ രാത്രികാല വിദ്യാഭ്യാസവും നല്‍കിവരുന്നുണ്ട്. ഇതിലൂടെ സ്വന്തം വീട്ടില്‍ പഠനസൗകര്യങ്ങള്‍ ഇല്ലെങ്കിലും സഹപാഠികളോടൊത്ത് പഠിക്കുവാന്‍ കുട്ടികള്‍ക്ക് സൗകര്യം നല്‍കുന്നു. കൂടാതെ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പിക്കുവാനായി ആരംഭിച്ച പരിപാടികളായ അന്തികൂട്ടം, പി ടി എ കലാമേള, മികവുത്സവം എന്നിവ വിദ്യാലയവും കുട്ടികളും രക്ഷിതാക്കളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായകമാണ്.

 

കേരള ഗവണ്മെന്റിന്റെ ഐ ടി മിഷനില്‍ മികച്ച ഐ ടി ലാബിനുള്ള പുരസ്‌കാരം, മികച്ച ഹരിതവിദ്യാലയത്തിനുള്ള പുരസ്‌കാരം, മികച്ച പി ടി എക്കുള്ള അവാര്‍ഡ് എന്നിവ കൂടാതെയാണ് മികവിന് ലഭിച്ച അംഗീകാരമായി ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ എസ് സി ഇ ആര്‍ ടിയുടെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുവാന്‍ അവരുടെ നേരിട്ടുള്ള ഗവേഷക സംഘവും എത്തിയിരുന്നു. അതിനോടനുബന്ധിച്ച് ആരംഭിച്ച വിഷയലാബ് ഒന്നു മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കു ഒന്നാണ്. കൂടാതെ വിദ്യാലയം സ്ഥിതി ചെയ്യുന്ന വെള്ളിയാമറ്റം പഞ്ചായത്തിന്റെ എല്ലാ സഹായസഹകരണവും ലഭിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍ വാങ്ങി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിനായി നല്‍കിയ 55 ലക്ഷം രൂപ. വിദ്യാലയത്തില്‍ നട പല വികസന പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ഏറ്റെടുത്തു നടത്തുതാണ്. 

 

date