ഉടുമ്പൂര്‍ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ പദവി: പ്രഖ്യാപനവും കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച(23.7.18)
വികസനത്തിന്റെ പാതയില്‍ മാതൃകയാകു തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍. ഇതിലൂടെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ് ഉടുമ്പന്നൂര്‍ പഞ്ചായത്ത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനപാതയില്‍ ഒരുമിച്ചു നടത്തുന്ന മുന്നേറ്റത്തിന് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരും നാട്ടുകാരും നല്‍കുന്ന അതിരറ്റ സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായാണ് പഞ്ചായത്തിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
തിങ്കളാഴ്ച (ജൂലൈ 23) രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ബിന്ദു സജീവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി ജെ ജോസഫ് എം എല്‍ എ ഐ എസ് ഒ സെര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നിര്‍വഹിക്കും. പുതിയതായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എന്‍ സീതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ ഓമനക്കുട്ടന്‍, മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ആധുനിക രീതിയിലുള്ള ഭൗതിക സൗകര്യങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ എത്തു പൊതുജനങ്ങള്‍ക്ക് ഇരിപ്പിടം, വിനോദത്തിനും വിജ്ഞാനത്തിനുമായി ടെലിവിഷന്‍ സൗകര്യം, ദിനപത്രങ്ങള്‍, മാതൃകാപരമായ ഫ്രണ്ട് ഓഫീസ് സൗകര്യം, കാര്യനിര്‍വ്വഹണ ശേഷിയും സേവനതല്പരതയുള്ള ജീവനക്കാരുടെ നല്ല പെരുമാറ്റവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്താല്‍ പൊതുജനസേവനം സമയബന്ധിതമായും ചിട്ടയായും പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു എന്ന് ഉറപ്പാക്കല്‍, വൃത്തിയുള്ള ശുചിമുറി സംവിധാനം, കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് കുട്ടികളെ പരിപാലിക്കുതിനുള്ള ഫീഡിംഗ് റൂം, ജീവനക്കാര്‍ക്കും ഭരണ സമിതിക്കും ആധുനികമായ ഇരിപ്പിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഓഫീസിലെത്തുവര്‍ക്കായി ദിശാ ബോര്‍ഡുകള്‍, അനിവാര്യമായ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍, ഭരണ സമിതി അംഗങ്ങളുടെ വിവരങ്ങള്‍, ജീവനക്കാരുടെ പേരുവിവരവും ഹാജര്‍ നിലയും അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍, ഫയലുകള്‍ സൂക്ഷിക്കുതിന് ആധുനിക രീതിയിലുള്ള റിക്കോര്‍ഡ്‌സ് റൂം എീ അടിസ്ഥാന സൗകര്യങ്ങളും, ഫയലുകള്‍ കൈകാര്യം ചെയ്യല്‍, നികുതി, പെര്‍മിറ്റ് ഇ പെയ്‌മെന്റ് സൗകര്യങ്ങള്‍ തുടങ്ങിയ എല്ലാ ഇ ഗവേണന്‍സ് സംവിധാനങ്ങളും പൊതുജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന'് സേവനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാലാണ് ഐ എസ് ഒ സെര്‍റ്റിഫിക്കേഷന്‍ പഞ്ചായത്തിന് ലഭിച്ചത്.
ഉടുമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയത്തില്‍ തന്നെയാണ് കൃഷി ഓഫീസ്, മൃഗാശുപത്രി, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ്, അംഗനവാടി, വി ഇ ഒ ഓഫീസ്, ജലനിധി ഓഫീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കാര്യാലയം, തൊഴിലുറപ്പ് പദ്ധതി വിഭാഗം ഓഫീസ്, കുടുംബശ്രീ ഓഫീസ്, സാക്ഷരതാ കേന്ദ്രം, പഞ്ചായത്ത് വക കമ്പ്യൂ'ര്‍ പരിശീലന കേന്ദ്രം, ഐ സി ഡി എസ് ഓഫീസറുടെ ഓഫീസ് എിവ സ്ഥിതി ചെയ്യുത്.
- Log in to post comments