Skip to main content

പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം

    2017-18 വര്‍ഷം വിവിധ കോഴ്‌സുകളുടെ അവസാന വര്‍ഷ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹനത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, പൂര്‍ണ്ണ മേല്‍വിലാസം, ജാതി, വിജയിച്ച പരീക്ഷ, പഠിച്ച സ്ഥാപനത്തിന്റെ പേരും മേലവിലാസവും, വര്‍ഷം, ലഭിച്ച മാര്‍ക്ക്, ഗ്രേഡ്, റിസള്‍ട്ട'് പ്രഖ്യാപിച്ച തീയതി എന്നിവയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ജാതി, മാര്‍ക്ക്‌ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെയും പകര്‍പ്പ് സഹിതം റിസള്‍ട്ട'് അറിഞ്ഞ് ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പഠിച്ച സ്ഥാപന പരിധിയിലുള്ള ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ ലഭിക്കണം. വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ തന്നെ സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെ' േേബ്ലാക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.  

date