Skip to main content

അക്കൗണ്ട്‌സ് ഓഫീസറെ നിയമിക്കും

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ന്യൂഇനിഷേ്യറ്റീവ് പ്രോഗ്രാമുകളായ ഡബ്ല്യു.ഡബ്ല്യു.എസ്. എസ്.എസ്.പി, ഫ്‌ളയര്‍ എന്നിവയുടെ നടത്തിപ്പിന് ഒരു അക്കൗണ്ട്‌സ് ഓഫീസറെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കും.  ഇതിനായി ധനകാര്യവകുപ്പില്‍ നിന്നും ഡെപ്യൂട്ടി സെക്രട്ടറി തസ്തികയില്‍ കുറയാത്ത റാങ്കുകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 65 വയസ്.  പ്രവൃത്തിപരിചയം 20 വര്‍ഷ സര്‍വീസ്.  അപേക്ഷകരുടെ ബയോഡാറ്റ 31ന് മുമ്പ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആറാം നില, വികാസ് ഭവന്‍, തിരുവനന്തപുരം.  പിന്‍-695 033 എന്ന മേല്‍ വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിക്കണം.  അക്കൗണ്ടസ് ഓഫീസര്‍ നിയമനം (കരാര്‍ വ്യവസ്ഥയില്‍) എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തണം. 
പി.എന്‍.എക്‌സ്.3248/18

date