സ്പോട്ട് അഡ്മിഷന് ഷെഡ്യൂള്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് 2022-23 അധ്യയനവര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമകോഴ്സില് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നാളെ (29) നടക്കുന്ന സ്പോട്ട്അഡ്മിഷനില്‍ സ്പോട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇപ്പോള്‍ അഡ്മിഷന് നേടിയിട്ടുള്ളവര്‍ക്കും ബ്രാഞ്ച്മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. പുതിയതായി അഡ്മിഷന് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും,
കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളജില്‍ അഡ്മിഷന് എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന് സ്ലിപ്പ്, അഡ്മിഷന് സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവമാത്രം ഹാജരാക്കിയാല്‍ മതിയാകും. രജിസ്ട്രേഷന് സമയം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. കോഷന്‍ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍(ഏകദേശം 4000 രൂപയും)ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.
- Log in to post comments