Skip to main content

തൊഴിൽ സഭകൾക്ക് ജില്ലയിൽ തുടക്കം

 

തൊഴിൽ സഭകളുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് നിർവ്വഹിച്ചു. സ്വകാര്യമേഖലയിലെ വിവിധ തൊഴിൽ സാധ്യതകളും അവ ലഭിക്കാനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്ന വേദികളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിൽ സഭ വിഭാവനം ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച തൊഴിൽ സംരംഭക പഞ്ചായത്തിന് പ്രത്യേക പുരസ്കാരവും  ജില്ലാ പഞ്ചായത്ത്‌ ഏർപ്പെടുത്തിയിട്ടുണ്ട്.

 തൊഴിലന്വേഷകർക്ക് മുന്നിൽ തൊഴിൽ അവസരങ്ങളും തൊഴിൽ മേഖലകളും തുറന്നു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ കാലത്ത് മാറുന്ന തൊഴിൽ സ്വഭാവത്തിനനുസരിച്ച് തൊഴിലന്വേഷകരെ തയ്യാറാക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അതിന്  അനുസൃതമായ തൊഴിലവസരങ്ങളും സമൂഹത്തിനു നൽകുവാനാണ്  ശ്രമിക്കുന്നത്.  അന്താരാഷ്ട്ര തൊഴിൽദായകരെ ഉൾപ്പെടെ  സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 

കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ലതിക ശശികുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  ഷൈനി ജോർജ്, അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മേരി ദേവസ്സികുട്ടി, പഞ്ചായത്ത്‌ ഉപഡയറക്ടർ  കെ.ജെ. ജോയ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്തംഗം  അനിമോൾ ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർപേഴ്സൺ ഷിജി ജോയ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  ഷൈജോ പറമ്പി, ഗ്രാമ പഞ്ചായത്തംഗങ്ങളായ  കെ.പി. അയ്യപ്പൻ, ജോണി മൈപ്പാൻ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ  ജുബൈരിയ ഐസക്, കിലയുടെ പരിശീലകരായ കെ. കെ. രവി, പി.കെ. വർഗീസ് , തൊഴിൽദായകർ, തൊഴിലന്വേഷകർ, തൊഴിൽസഭ ഇൻന്‍റേണ്‍, ലീഡുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date