ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി. ബാധിതർക്ക് ഐക്യദാർഢ്യവുമായി സ്നേഹദീപം തെളിയിച്ചു
കോട്ടയം: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ ആരോഗ്യവകുപ്പും ചേർന്ന് എച്ച്. ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ സ്നേഹദീപം തെളിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ എൻ.പ്രിയ, ജില്ലാ ടി.ബി. ഓഫീസർ ഡോ ട്വിങ്കിൾ പ്രഭാകരൻ, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവർത്തകർ തുടങ്ങിയവർ പകെടുത്തു.
പരിപാടിയോടനുബന്ധിച്ച് സി.എം.എസ്. കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ്, കായംകുളം വിമലയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ കഥാപ്രസംഗം എന്നിവയും സംഘടിപ്പിച്ചു.
ഫോട്ടോക്യാപ്ഷൻ:
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്നേഹദീപം തെളിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ പരിപാടിയോടനുബന്ധിച്ച് സി.എം.എസ്. കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ്.
- Log in to post comments