ലഹരിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ഗോള്‍ ചലഞ്ച്
സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 'ലഹരിക്കെതിരെ രണ്ടുകോടി ഗോള്‍' ചലഞ്ചിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഗോളടിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.എം.ഓ ഡോ. ആര്‍. രേണുക, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ താജുദ്ദീന്‍ കുട്ടി, അസി. എക്സൈസ് കമ്മീഷണറുടെ ചാര്‍ജുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോള്‍, എന്‍സിഡി നോഡല്‍ ഓഫീസര്‍ കെ.പി അഹമ്മദ് അഫ്‌സല്‍, മാസ് മീഡിയ ഓഫീസര്‍ പി. രാജു, മുന്‍ഫുട്‌ബോള്‍ താരം യു. ഷറഫലി എന്നിവര്‍ പങ്കെടുത്തു. 'ലഹരി വിമുക്ത കേരളം അതാകട്ടെ നമ്മുടെ ഗോള്‍' എന്ന ടാഗ് ലൈനിന് കീഴില്‍ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വിരിപ്പാടം പബ്ലിക് സ്‌കൂളിലെ നഴ്സറി വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായി. ലഹരിക്കെതിരെയുള്ള സെല്‍ഫി കോര്‍ണറില്‍നിന്ന് സെല്‍ഫിയെടുത്തും നിരവധി പേര്‍ പ്രചാരണത്തില്‍ പങ്കാളികളായി.
- Log in to post comments