ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് മേള
ആലപ്പുഴ: ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പ് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാവിധ ഭക്ഷ്യ ഉത്പാദന, സംഭരണ, വില്‍പ്പന, വിതരണ സ്ഥാപങ്ങള്‍ക്കും വേണ്ടി ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/ രജിസ്ട്രേഷന് മേള നടത്തുന്നു. ഡിസംബര്‍ 6,8 തീയതികളില്‍ രാവിലെ 10.30മുതല്‍ 1.30വരെ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഹാളിലാണ് മേള.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറി, ബോര്‍മ, ചായക്കട, തട്ടുകട, കാന്റീന്, വീട്ടിലൂണ് നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, പാചക തൊഴിലാളികള്‍, മെസ്സുകള്‍, പീലിംഗ് ഷെഡുകള്‍, വഴിയോര പഴം, പച്ചക്കറി, മത്സ്യ കച്ചവടക്കാര്‍, ഓയില്‍- പൊടി മില്ലുകള്‍, ചെറുകിട-വന്‍കിട ഭക്ഷണ നിര്‍മാതാക്കള്‍, ബേക്കിംഗ് യൂണിറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, പാല്, പാലുത്പ്പന്ന സംഭരണ, വിതരണം, വിപണന യൂണിറ്റുകള്‍, പലചരക്ക് കടകള്‍, കള്ള് ഷാപ്പുകള്‍, ബാറുകള്‍, കുപ്പി- ക്യാന്‍ വെള്ളം നിര്‍മാതാക്കള്‍, വിതരണം ചെയ്യുന്നവര്‍, ആരാധനാലയങ്ങള്‍ മുതലായവരും ഭക്ഷ്യ സുരക്ഷാ ലൈസണ്‍സ്/ രജിസ്ട്രേഷന് എടുക്കണം. ലൈസണ്‍സ്/ രജിസ്ട്രേഷന് എടുക്കാത്ത പക്ഷം നിയമ നടപടികള്‍ നേരിടണം. വിശദവിവരത്തിന് ഫോണ്‍: 7593873318
- Log in to post comments