Post Category
വെറ്ററിനറി സര്ജന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ അഞ്ചിന്
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്ജന് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റല്‍ ബ്ലോക്കിലാണ് നിയമനം. ഡിസംബര്‍ അഞ്ചിന് രാവിലെ 10 മുതലാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ സ്ഥലം - ജില്ലാമൃഗസംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കോംപ്ലക്സ്, പത്തനംതിട്ട. ഫോണ്‍ : 04682322762, വെബ്സൈറ്റ് : https://ksvc.kerala.gov.in. യോഗ്യതകള്‍: 1) ബിവിഎസ്സി ആന്റ് എ എച്ച്. 2)കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്.
date
- Log in to post comments