തോളൂർ പഞ്ചായത്തിൽ ആധുനിക വാതക ക്രിമിറ്റോറിയം
തോളൂർ നിവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ക്രിമിറ്റോറിയം യാഥാർത്ഥ്യമാകുന്നു. പുതിയതായി നിർമ്മിക്കുന്ന ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപനവും പഞ്ചായത്ത് പ്രസിഡന്റ് കെജി പോൾസൺ നിർവഹിച്ചു.
നിലവിൽ പഞ്ചായത്തിലെ ആളുകൾ മരണപ്പെട്ടാൽ മൃതദേഹ സംസ്ക്കാരത്തിന് മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. 69 ലക്ഷം രൂപയാണ് ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ നിർമ്മാണത്തിനായി വകയിരുത്തിട്ടുള്ളത്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം പ്രവൃത്തികൾ നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന തോമസ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രമണ്യൻ, സെക്രട്ടറി പി സുഷമ, ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments