വാഴക്കുളം ബ്ലോക്കില്‍ 722 സംരംഭങ്ങള്‍; 1505 പേര്‍ക്ക് തൊഴില്‍
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി 722 പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്. ഒരു വര്‍ഷത്തിനുള്ളില്‍ 1077 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സംരംഭങ്ങളാണ് ആരംഭിച്ചത്.
പദ്ധതിയിലൂടെ 1505 പേര്‍ക്ക് തൊഴില്‍ നല്‍കാനായി. നിര്‍മ്മാണം, സേവനം, വ്യാപാരം എന്നീ മേഖലകളിലായാണ് ആറു പഞ്ചായത്തുകളിലായി സംരംഭങ്ങള്‍ തുടങ്ങിയത്. വെങ്ങോല 164, വാഴക്കുളം 136, കീഴ്മാട് 105, ചൂര്‍ണ്ണിക്കര 102, എടത്തല 132, കിഴക്കമ്പലം 83 എന്നിങ്ങനെയാണ് ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം.
എല്ലാ പഞ്ചായത്തുകളിലും ഓരോ ഇന്റേണുകളുടേയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേണുകള്‍ സംരംഭകര്‍ക്കുള്ള സാങ്കേതിക സഹായം ഉറപ്പു വരുത്തുന്നു. ഹെല്പ് ഡെസ്ക്കുകളും പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2022-23 സംരംഭക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യവസായ വാണിജ്യ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ 2022 ഏപ്രില്‍ ഒന്നു മുതല്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
- Log in to post comments