തിയ്യതി നീട്ടി
ശുചിത്വ മാലിന്യ സംസ്‌കരണ പരിശീലന പരിപാടികളില്‍ ക്ലാസെടുക്കുന്നതിന് മികവുള്ള സന്നദ്ധ സേവകരെ കണ്ടെത്തുന്നതിനായി ജില്ലാ ശുചിത്വ മിഷന്‍ ഉപന്യാസ അവതരണ മത്സരങ്ങള്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ 'റോഡിലല്ല വലിച്ചെറിയുന്ന വന്റെ മനസ്സിലാണ് മാലിന്യം' എന്ന വിഷയത്തെ ആസ്പദമാക്കി 2 പേജില്‍ കുറയാതെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഉപന്യാസം സ്വന്തം പേരും മേല്‍വിലാസവും ഫോണ്‍നമ്പരും സഹിതം ആഗസ്റ്റ് ഏഴിന് വൈകുന്നേരം അഞ്ചിനകം ജില്ലാ ശുചിത്വ മിഷന്‍, ഡി.എസ്.എം.എസ് ബില്‍ഡിംഗ്, പി.എ.യു, മലപ്പുറം - 676505 എന്ന വിലാസത്തിലോ mpm.sm@kerala.gov.inഎന്ന മെയിലിലേക്കോ അയക്കണം. ഉപന്യാസങ്ങളെ വിലയിരുത്തിയാവും അവതരണത്തിന് തെരഞ്ഞെടുക്കുക. മികച്ച പ്രസിദ്ധീകരണത്തിന് സമ്മാനങ്ങള്‍ നല്‍കും. തെരഞ്ഞെടുക്കുന്നവരുടെ താല്‍പര്യവും അവതരണ മികവും കൂടി പരിഗണിച്ച് വിവിധ പരിശീലനങ്ങളില്‍ ഉപയോഗപ്പെടുത്തും. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വായനശാലാ പ്രവര്‍ത്തകര്‍, മുന്‍ജന പ്രതിനിധികള്‍, റിട്ട. അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. പരിശീലകരായി പോകുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഹോണറേറിയവും ലഭ്യമാകും.
- Log in to post comments