Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കണ്ണൂർ ജില്ലാ സൈനിക ക്ഷേമഓഫീസിൽ നിന്നും പ്രതിമാസം സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോക മഹായുദ്ധസേനാനികൾ, അവരുടെ വിധവകൾ എന്നിവർ ഏപ്രിൽ മുതൽ എല്ലാ മൂന്നു മാസം കൂടുമ്പോഴും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ജൂലൈ മാസത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്തവർ തുടർന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ ആഗസ്റ്റ് പത്തിന് മുൻപ് തന്നെ ഹാജരാക്കണം. 

date