ഓണം: എക്സൈസ് കണ്ട്രോള് റൂമുകള്‍ തുറന്നു
ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് ഇവയുമായി ബന്ധപെപട്ട കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് എക്സൈസ് വകുപ്പ് കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു. ഈ മാസം 31 വരെയാണ് പ്രത്യേക എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധനകള്‍ ഊര്‍ജിതമാക്കും. എക്സൈസ്, പോലീസ്, ഫോറസ്റ്റ് റവന്യു വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകള്‍ വിവിധ പ്രദേശങ്ങളില്‍ റെയ്ഡുകള്‍ നടത്തും. ഇതിന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിക്കും.
ലഹരിപദാര്‍ഥങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രികരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ജില്ലയിലെ രണ്ട് എക്സൈസ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്ട്രൈക്കിംഗ് യൂണിറ്റുകളും സജ്ജമായി. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ റെയ്ഡുകള്‍ നടത്തി നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
പ്രധാനപ്പെട്ട റോഡുകള്‍, സ്കൂള്‍, കോളേജ് പരിസരങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.ചന്ദ്രപാലന്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലാ കണ്ട്രോള് റൂം - 0468 2222873, ടോള്‍ഫ്രീ നമ്പര്‍- 155358, പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ സ്പെഷ്യല്‍ സ്ക്വാഡ്- 9400069473, എക്സൈസ് ഇന്‍സ്പെക്ടര്‍ പത്തനംതിട്ട- 9400069466, അടൂര്‍- 9400069464, റാന്നി- 9400069468, മല്ലപ്പള്ളി- 9400069470, തിരുവല്ല- 9400069472, എക്സൈസ് ഇന്‍സ്പെക്ടര്‍ പത്തനംതിട്ട- 9400069476, കോന്നി- 9400069477, റാന്നി- 9400069478, ചിറ്റാര്‍- 9400069479, അടൂര്‍- 9400069475, മല്ലപ്പള്ളി- 9400069480, തിരുവല്ല- 9400069481, അസി.എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട - 9496002863, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട - 9447178055.
(പിഎന്‍പി 2163/18)
- Log in to post comments