സ്കോള്‍ കേരള ഡി.സി.എ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി
സ്കോള്‍ കേരള നടത്തിയ മൂന്നാം ബാച്ച് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് (ഡി.സി.എ)ന്റെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. 786 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 632 പേര് (80 ശതമാനം) വിജയിച്ചു. 503 പേര് ഡിസ്റ്റിംഗ്ഷനും 129 പേര് ഫസ്റ്റ് ക്ലാസും നേടി. ചങ്ങനാശേരി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ നന്ദന റോയ് ഒന്നാം റാങ്കും മാവൂര്‍ ജി.എച്ച്.എസ്.എസിലെ ആദി വിഘ്നേഷ് രണ്ടാം റാങ്കും തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിലെ നിമ്മി ബേബിച്ചന്, പത്തനംതിട്ട അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസിലെ ദിവ്യ ജി ബാബു എന്നിവര്‍ മൂന്നാം റാങ്കും നേടി.
ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാം. ഒരു പേപ്പറിന് 200 രൂപയാണ് ഫീസ്. സ്കോള്‍ കേരള വെബ്സൈറ്റിലെ പ്രതേ്യക ലിങ്കില്‍ നിന്നും ഇതിനുള്ള ചെലാന്‍ ജനറേറ്റ് ചെയ്ത് ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസില്‍ ഫീസ് അടച്ച അസല്‍ ചെലാനും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രം പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലും സഹിതം സമര്‍പ്പിക്കണം. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.
പി.എന്‍.എക്സ്.3348/18
- Log in to post comments