Skip to main content

ആലപ്പുഴ ദുരിതാശ്വാസം : ഭക്ഷണസാധനങ്ങള്‍ കയറ്റി അയച്ചു

മത്സ്യത്തൊഴി ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുളള ആഹാരസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്‌ളാഗ്‌ ഓഫ്‌ കളക്‌ടറേറ്റില്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമ നിര്‍വഹിച്ചു. അരി, ഉപ്പ്‌, മുളക്‌, വെളിച്ചെണ്ണ അടക്കമുളള 13 ഇന പലവ്യജ്ഞനങ്ങള്‍ അടങ്ങിയ 1200 കുടുംബങ്ങള്‍ക്കുളള കിറ്റുകളാണ്‌ വാഹനത്തിനുളളത്‌. ഇത്‌ ഒന്‍പതര ടണ്‍ വരും. അഗ്നി ടി എം ടി യും ഇരിങ്ങാലക്കുട ജെ സി ഐ യും ചേര്‍ന്ന്‌ 6 ലക്ഷം രൂപ ചെലവഴിച്ചാണ്‌ കുട്ടനാട്ടിലേക്ക്‌ പ്രളയബാധിത പ്രദേശങ്ങളിലേക്ക്‌ നല്‍കുന്നത്‌. ടി എം ടി ഏരിയ സീനിയര്‍ മാനേജര്‍ കാര്‍ത്തികേയന്‍, മാനേജര്‍ നിസാര്‍സുലൈമാന്‍, സെബാസ്റ്റ്യന്‍ കവലക്കാട്ട്‌, ദേവസ്സി കുഞ്ഞുമോന്‍, സന്തോഷ്‌ പരിയാരം, ജെ സി ഐ പ്രസിഡണ്ട്‌ ലിഷോണ്‍ ജോസ്‌, സെക്രട്ടറി അജോ ജോണ്‍, ഷാജു പറയക്കാടന്‍, സി സി ബിജു, സജീവ്‌ പട്ടത്ത്‌, മേജോ ജോണ്‍സണ്‍ എന്നിവര്‍ സന്നിഹിതരായി.

date