ഒഴിവുകളില്‍ നിയമനം; കൂടിക്കാഴ്ച 6ന്
കേരള കാര്‍ഷിക സര്‍വകലാശാല കീഴില്‍ വൊര്‍ക്കാടിയില്‍ പ്രവര്‍ത്തിക്കുന്ന എക്സ്റ്റന്‍ഷന്‍ ട്രെയ്‌നിങ് സെന്ററില്‍ ഒഴിവുള്ള തസ്തികളില്‍ കരാര്‍ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ (അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍) അസിസ്റ്റന്റ് പ്രൊഫസര്‍ (ഹോം സയന്‍സ്) എന്നീ തസ്തികളിലാണ് നിയമനം.ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും,നാഷണല്‍ എലിജിബിലിറ്റിടെസ്റ്റും(നെറ്റ്) പാസായിരിക്കണം.നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായ അപേക്ഷകര്‍ ഇല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്,യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഈ മാസം ആറിന് രാവിലെ 10ന് വൊര്‍ക്കാടി സുങ്കതകട്ടെയിലെ എക്സ്റ്റന്‍ഷന്‍ ട്രെയ്‌നിങ് സെന്ററില്‍ ഹാജരാകണം. നേരത്തെ ഏഴിന് നിശ്ചയിച്ചിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ആറിലേക്കു മാറ്റിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in ഫോണ്‍: 04998 202203
- Log in to post comments