Skip to main content

ഓണം-ബക്രീദ് ഖാദി മേള:  ജില്ലാ തല ഉദ്ഘാടനം നാളെ

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ഒരുക്കുന്ന ഓണം-ബക്രീദ് ഖാദി മേള തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് (ആഗസ്ത് 3) ഉദ്ഘാടനം ചെയ്യും.  രാവിലെ 11 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് അധ്യക്ഷയാകും. ഖാദി ജീന്‍സ് വിപണന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷും ഖാദി കുപ്പടം സാരി വിപണന ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗം കെ ധനഞ്ജയനും നിര്‍വ്വഹിക്കും.  ആഗസ്റ്റ് 24 വരെ മേള തുടരും. 

date